തിരുവനന്തപുരം: കണ്ടെയ്ൻമെൻ്റ് സോൺ നിർണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി. കൊവിഡ് സ്ഥിരീകരിച്ച ആളുകളുടെ പ്രൈമറി, സെക്കൻഡറി കോൺടാക്‌ടുകൾ താമസിക്കുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തും. ഈ പ്രദേശത്ത് മാത്രമായിരിക്കും കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ. നേരത്തെ ഒരു വാർഡ് മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണാക്കുകയാണ് ചെയ്തിരുന്നത്.
കണ്ടെയ്‌ൻമെന്‍റ് സോൺ നിർണയത്തിൽ മാറ്റം - containment zone
കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. എന്നാൽ പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകൾ പൂർണമായും നെഗറ്റീവ് ആകുന്ന മുറയ്ക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കും
![കണ്ടെയ്‌ൻമെന്‍റ് സോൺ നിർണയത്തിൽ മാറ്റം കണ്ടെയ്‌ൻമെന്‍റ് സോൺ കണ്ടെയ്‌ൻമെന്‍റ് സോൺ നിയന്ത്രണങ്ങൾ containment zone containment zone cm](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8281426-thumbnail-3x2-containment.jpg)
അതേസമയം കണ്ടെയ്ൻമെൻ്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടെ നിന്ന് പുറത്തേക്കോ തിരിച്ചോ യാത്ര ചെയ്യാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും. പൊലീസ് വോളൻ്റിയർമാരെ ഇതിനായി നിയോഗിക്കും. കണ്ടെയ്ൻമെൻ്റ് സോണിലെ പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകൾ പൂർണമായും നെഗറ്റീവ് ആകുന്ന മുറയ്ക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കും.
സംസ്ഥാനത്തെ 34 ക്ലസ്റ്ററുകളിൽ രോഗ വ്യാപനം വർധിക്കുകയാണ്. എന്നാൽ 32 ക്ലസ്റ്ററുകളിൽ രോഗ വ്യാപനം പൂർണമായും തടഞ്ഞു നിർത്താനായി. 57 എണ്ണത്തിൽ വ്യാപന തോത് കുറയുന്നതായും 51 ക്ലസ്റ്ററുകളിൽ തൽസ്ഥിതി തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.