തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഓണത്തിന് 13 സബ്‌സിഡി ഉത്‌പന്നങ്ങള്‍ 45 ശതമാനം വരെ വിലക്കുറവിൽ വിപണിയിലെത്തിക്കുമെന്ന് കൺസ്യൂമർഫെഡ്. 1850 സഹകരണ ഓണച്ചന്തകളാണ് തുറക്കുകയെന്ന് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു.
ഓണച്ചന്ത; സബ്‌സിഡി ഉത്‌പന്നങ്ങള്‍ വിലക്കുറവിൽ വിപണിയിലെത്തിക്കുമെന്ന് കൺസ്യൂമർഫെഡ്
പ്രാഥമിക സഹകരണ സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ, എസ് സി-എസ് ടി സഹകരണസംഘങ്ങൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക
പൊതുവിപണിയിൽ 220 രൂപ വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്ക് ലഭ്യമാക്കും. പഞ്ചസാര 22 രൂപയ്ക്കും ലഭിക്കും. ഓഗസ്റ്റ് 24 മുതൽ 30 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. വിപണിയിൽ 140 രൂപ വരെ വിലയുള്ള മുളക് ഓണച്ചന്തയിൽ 75 രൂപയ്ക്ക് ലഭിക്കും. കുറുവ അരി 25, കുത്തരി 24, പച്ചരി 23, ചെറുപയർ 74, കടല 43, ഉഴുന്ന് 66, തുവരപ്പയർ 45, മല്ലി 76 എന്നിങ്ങനെയാണ് ഓണച്ചന്തയിലെ വില. സബ്‌സിഡിയില്ലാത്ത ഇനങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. ത്രിവേണി സൂപ്പർമാർക്കറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ, എസ് സി-എസ് ടി സഹകരണസംഘങ്ങൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.