കേരളം

kerala

ETV Bharat / state

കോഴിക്കോട്-വയനാട് ബദൽപാത നിർമാണം സര്‍ക്കാരിന്‍റെ 100 ദിന കര്‍മ പദ്ധതിയില്‍ - കോഴിക്കോട്-വയനാട് ബദൽപാത നിർമാണം

പാത നിർമാണത്തിന് 638 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Construction of Kozhikode-Wayanad alternative road  Kozhikode-Wayanad alternative road  pinarayi vijayan  മുഖ്യമന്ത്രി പിണറായി വിജയന്‍  കോഴിക്കോട്-വയനാട് ബദൽപാത നിർമാണം  100 ദിന കര്‍മ്മ പദ്ധതി
കോഴിക്കോട്-വയനാട് ബദൽപാത നിർമാണം സര്‍ക്കാരിന്‍റെ 100 ദിന കര്‍മ പദ്ധതിയില്‍

By

Published : Sep 23, 2020, 7:41 PM IST

തിരുവനന്തപുരം: കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ബദല്‍പാത നിർമാണം സര്‍ക്കാരിന്‍റെ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാത നിർമാണത്തിന് 638 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി നല്‍കി. കിഫ്ബി വഴിയാണ് പണം ലഭ്യമാക്കുക. 7.82 കിലോമീറ്റര്‍ തുരങ്കപാതയില്‍ 6.9 കിലോമീറ്റര്‍ തുരങ്കമാണ്. തുരങ്ക നിർമാണത്തില്‍ വൈദഗ്ധ്യമുള്ള കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനെ പ്രത്യേക ഉദ്ദേശ കമ്പനിയായി നിയമിച്ചു. ആവശ്യമായ പഠനങ്ങള്‍ക്ക് ശേഷം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. അതിനുശേഷം പദ്ധതി ആരംഭിക്കും. ദശാബ്‌ദങ്ങളായുള്ള ആവശ്യമാണ് കോഴിക്കോട്-വയനാട് ബദല്‍ പാതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details