തിരുവനന്തപുരം: മോദി സർക്കാരിന്‍റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്തു. ലോക വ്യാപാര യുദ്ധത്തിൽ എല്ലാ രാജ്യങ്ങളും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുമ്പോൾ നരേന്ദ്ര മോദി രാജ്യതാൽപര്യങ്ങൾ ബലി കഴിക്കുകയാണ്. രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും എസ് പി ജി സുരക്ഷ പിൻവലിച്ചാലും ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും ചേർന്ന് സംരക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മോദിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്; രാജ്‌ഭവനിലേക്ക് മാര്‍ച്ച് നടത്തി - മോദിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
മോദി സർക്കാരിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം ആഹാന്വം ചെയ്‌ത സമര പരിപാടികളുടെ ഭാഗമായിരുന്നു മാർച്ച്.
മോദിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്; രാജ്‌ഭവനിലേക്ക് മാര്‍ച്ച് നടത്തി
രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും രാജ്യവ്യാപകമായ യാത്രകൾ തടയാനും ഭീക്ഷണിപ്പെടുത്താനുമാണ് എസ് പി ജി സുരക്ഷ പിൻവലിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മോദി സർക്കാരിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം ആഹാന്വം ചെയ്‌ത സമര പരിപാടികളുടെ ഭാഗമായിരുന്നു മാർച്ച്.
Last Updated : Nov 12, 2019, 6:44 PM IST
TAGGED:
congrss rajbhavan march