കേരളം

kerala

By

Published : Jan 27, 2023, 4:53 PM IST

ETV Bharat / state

കോൺഗ്രസ് വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയിൽ പരസ്യപ്പോര്; നേതാക്കൾക്കെതിരെ പരാതിയുമായി പ്രവർത്തകർ

വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിലെ കോൺഗ്രസിൻ്റെ തകർച്ചക്ക് കാരണം കെപിസിസി അംഗങ്ങളായ ശാസ്‌തമംഗലം മോഹനൻ, ഡി സുദർശൻ എന്നിവരാണ് എന്നാണ് പ്രവർത്തകരുടെ ആരോപണം.

തിരുവനന്തപുരം  കോൺഗ്രസ് മണ്ഡലം കമ്മിറ്റി  വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി  ഡി സുദർശൻ  ശാസ്‌തമംഗലം മോഹനൻ  vatiyoorkau constituency committee  vatiyoorkau  trivandrum congress  കെപിസിസി
കോൺഗ്രസ് വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി

കോൺഗ്രസ് വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി

തിരുവനന്തപുരം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുനഃസംഘടന ചർച്ചകൾ സജീവമാകും മുൻപ് തിരുവനന്തപുരത്ത് വിമതസ്വരം. വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയിലാണ് നേതാക്കൾക്കെതിരെ പരസ്യ പ്രതിഷേധമുയർന്നിരിക്കുന്നത്. കെപിസിസി അംഗങ്ങളായ ശാസ്‌തമംഗലം മോഹനൻ, ഡി സുദർശൻ എന്നിവർക്കെതിരെയാണ് പ്രവർത്തർ പരാതി ഉന്നയിക്കുന്നത്.

സമുദായങ്ങളുടെ പേര് പറഞ്ഞ് സ്ഥാനമാനങ്ങൾ നേടുന്ന ഈ നേതാക്കളാണ് വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിലെ കോൺഗ്രസിൻ്റെ തകർച്ചക്ക് കാരണം. ഈ നിലയിൽ മുന്നോട്ട് പോയാൽ നിലവിലെ മൂന്നാം സ്ഥാനം നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നും വിമതർ ആരോപിച്ചു. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസിന്‍റെ പരാജയത്തിന് പിന്നിൽ ഈ നേതാക്കളാണ്.

പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കാതിരിക്കാൻ കെപിസിസി ഓഫിസിന് മുന്നിൽ പരസ്യ പ്രതിഷേധം നടന്നു. പീതാംബരക്കുറുപ്പിനെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചപ്പോൾ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇത്തരക്കാരെവച്ച് ഒരു രീതിയിലും മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടാണ് വിമതർ സ്വീകരിക്കുന്നത്.

ഡിസിസി ജനറൽ സെക്രട്ടറി വിഎൻ ഉദയകുമാറിൻ്റെ നേതൃത്വത്തിൽ വിമത വിഭാഗം പ്രത്യേക യോഗം ചേർന്നു. ഡിസിസി ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ തുടങ്ങി നിരവധി പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഡിസിസി, കെപിസിസി പ്രസിഡൻ്റുമാർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഉദയകുമാർ പറഞ്ഞു. അഭിപ്രായം തുറന്ന് പറയുന്നതിന് നടപടി സ്വീകരിച്ചാൽ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും വിമതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details