തിരുവനന്തപുരം: കാട്ടാക്കട പേയാടിൽ കോൺഗ്രസ് മണ്ഡലം മണ്ഡലം പ്രസിഡണ്ടിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഇക്ബാലിനെയാണ് പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തും ഇയാളുടെ ഫേസ്ബുക്കിലും ജീവിതം പരാജയപ്പെട്ടവനാണ് താനെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്കിറങ്ങിയ ഇഖ്ബാൽ പാർട്ടി ഓഫീസിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം
കോൺഗ്രസ് നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ - തിരുവനന്തപുരം
തിരുവനന്തപുരം പേയാട് പള്ളിമുക്കിലെ പാർട്ടി ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്
കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാർട്ടി ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്‍റെ ഉടമയാണ് സംഭവം ആദ്യം കാണുന്നത്. വിളപ്പിൽശാല പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Last Updated : Jan 21, 2020, 2:57 PM IST