തിരുവനന്തപുരം:കോൺഗ്രസ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയെ ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ്റെ ആക്ഷേപം. ശബരിമല വിഷയത്തിൽ ബിജെപിക്കുള്ളത് വോട്ടിന് വേണ്ടിയുള്ള നിലപാടല്ലെന്നും വി മുരളീധരൻ വിശദീകരിച്ചു. ബിജെപി വിശ്വാസികൾക്ക് ഒപ്പമാണെന്നും ശബരിമല വിഷയത്തിൽ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങൾ ക്ഷേത്ര വിശ്വാസികളെ ഏൽപ്പിക്കണമെന്നാണ് ബിജെപി നിലപാടെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
കോൺഗ്രസ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നു: വി മുരളീധരൻ - ബിജെപി വിശ്വാസികൾക്ക് ഒപ്പം
ബിജെപി വിശ്വാസികൾക്ക് ഒപ്പമാണെന്നും ശബരിമല വിഷയത്തിൽ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധൻ പറഞ്ഞു. ക്ഷേത്രങ്ങൾ ക്ഷേത്ര വിശ്വാസികളെ ഏൽപ്പിക്കണമെന്നാണ് ബിജെപി നിലപാടെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
കോൺഗ്രസ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നു; വി മുരളീധരൻ
ശബരിമല സ്ത്രീ പ്രവേശനത്തിൽ സിപിഎം നിലപാട് മാറ്റിയിട്ടില്ല. ഓരോ ഘട്ടത്തിലും ഓരോന്ന് പറയുകയാണ്. വോട്ടിന് വേണ്ടി നിലപാട് മാറ്റുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും വി മുരളീധരൻ പറഞ്ഞു.