രാജ്ഭവനിലേക്ക് റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും സംഘടിപ്പിച്ച് കോൺഗ്രസ് - congress latest news
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് റാലി. പി ചിദംബരമാണ് ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ മുഖ്യാതിഥി.
![രാജ്ഭവനിലേക്ക് റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും സംഘടിപ്പിച്ച് കോൺഗ്രസ് രാജ്ഭവനിലേക്ക് റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും കോൺഗ്രസ് Congress to hold rally at Raj Bhavan and Constitutional Convention congress latest news caa protest latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5516594-thumbnail-3x2-congress.jpg)
രാജ്ഭവനിലേക്ക് റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും സംഘടിപ്പിച്ച് കോൺഗ്രസ്
തിരുവനന്തപുരം :പൗരത്വ ദേഭഗതി നിയമത്തിനെതിരെ കോൺഗ്രസ് ഇന്ന് രാജ്ഭവനിലേക്ക് റാലിയും ഭരണഘടനാ സംരക്ഷണ സമ്മേളനവും സംഘടിപ്പിക്കും. രാവിലെ പത്തിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്ക്കു ശേഷമാണ് റാലി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് റാലി നടത്തുക . മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ റാലിയിൽ അണിനിരക്കും. പി ചിദംബരമാണ് ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ മുഖ്യാതിഥി.