തിരുവനന്തപുരം:മോശമായി പെരുമാറിയെന്ന വനിത പ്രവർത്തകയുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്‌തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ എന്ന പാല്‍ക്കുളങ്ങര ശംഭുവിനെതിരെയാണ് കെപിസിസി നടപടിയെടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
വനിത പ്രവർത്തകയോട് മോശമായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ - പാല്‍ക്കുളങ്ങര ശംഭു
പാലക്കാട് നടന്ന യുവ ചിന്തന്‍ ശിബിര്‍ സംസ്ഥാന ക്യാമ്പിനിടെ വനിത നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് വിവേകിനെ പർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്.
നേരത്തെ യൂത്ത് കോണ്‍ഗ്രസും ശംഭുവിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിനിടെ മദ്യപിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വനിത നേതാവ് പരാതി ഉന്നയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായിരുന്നു ശംഭു. വനിത നേതാവിന് നേരെയുള്ള മോശം പെരുമാറ്റം കൂടാതെ സംസ്ഥാന ഭാരവാഹികളോട് അടക്കം മോശമായി പെരുമാറിയെന്നും ചിന്തന്‍ ശിബിരില്‍ ശംഭുവിനെതിരെ പരാതിയുണ്ടായിരുന്നു. ഈ വിഷയത്തിലടക്കം വിവേകിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലടക്കം പരാതിയെത്തിയിരുന്നു.