തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രചാരണം നടത്തിയ രണ്ട് മുതിർന്ന നേതാക്കളെ കോൺഗ്രസ് താത്കാലികമായി സസ്പെൻഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ ശിവദാസന്‍ നായരെയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിനെയുമാണ് സസ്പെൻഡ് ചെയ്തത്.
കെ ശിവദാസന്‍ നായരെയും കെപി അനിൽ കുമാറിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തു - ഡിസിസി പുനഃസംഘടന
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് സസ്പെൻഷൻ
കെ ശിവദാസന്‍ നായരെയും കെപി അനിൽ കുമാറിനെയും കോൺഗ്രസ് താത്കാലികമായി സസ്പെന്‍റ് ചെയ്തു
ദിവസങ്ങള്‍ നീണ്ട ചർച്ചയ്ക്കൊടുവിൽ കേരളത്തിലെ ഡിസിസി പ്രസിഡന്‍റുമാരുടെ അന്തിമപട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് ശനിയാഴ്ച പുറത്തുവിട്ടിരുന്നു. പട്ടിക പുറത്ത് വന്നതിന് ശേഷം പല കോണുകളിൽ നിന്നായി അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാക്കളും രംഗത്ത് എത്തിയിരുന്നു.
Also read:ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; ആലപ്പുഴയില്‍ ബാബു പ്രസാദ് കോട്ടയത്ത് നാട്ടകം സുരേഷ്