തിരുവനന്തപുരം: പി.ടി.തോമസ് എം.എൽ.എ കളങ്കിതനാണോയെന്ന് കോൺഗ്രസ് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. 80 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിൻ്റെ പേരിൽ ഉയർന്ന ആരോപണം ഗൗരവകരമാണ്. ഒരു എം.എൽ.എക്കെതിരെ ഉയരേണ്ട ആരോപണമല്ലിത്. നിജസ്ഥിതി പുറത്ത് വരണം. ബെന്നി ബഹനാൻ കളങ്കിതനാണെന്നു പറഞ്ഞാണ് കോൺഗ്രസ് തൃക്കാക്കര മണ്ഡലത്തിൽ പിടി തോമസിനെ മത്സരിപ്പിച്ചത്. അതുകൊണ്ട് തന്നെ കോൺഗ്രസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കോടിയേരി പറഞ്ഞു.
പി.ടി. തോമസ് കളങ്കിതനാണോയെന്ന് കോൺഗ്രസ് പരിശോധിക്കണം: കോടിയേരി
80 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിൻ്റെ പേരിൽ പി.ടി. തോമസിനെതിരെ ഉയർന്ന ആരോപണം ഗൗരവകരമാണ്. മഹിളാ മോർച്ച നേതാവിനെ പ്രോട്ടോക്കോൾ ലംഘിച്ച് മന്ത്രിതല പരിപാടിയിൽ പങ്കെടുപ്പിച്ച കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ്റെ നടപടി സത്യപ്രതിജ്ജാ ലംഘനമാണെന്നും കോടിയേരി ബാലകൃഷ്ണൻ.
പി.ടി. തോമസ് കളങ്കിതനാണോയെന്ന് കോൺഗ്രസ് പരിശോധിക്കണം:കോടിയേരി
മഹിളാ മോർച്ച നേതാവിനെ പ്രോട്ടോക്കോൾ ലംഘിച്ച് മന്ത്രിതല പരിപാടിയിൽ പങ്കെടുപ്പിച്ച കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ്റെ നടപടി സത്യപ്രതിജ്ജാ ലംഘനമാണ്. ഇത് വരെ ഒരു കേന്ദ്ര മന്ത്രിക്കെതിരെയും ഉയരാത്ത ആരോപണമാണിത്. നിരപരാധിത്വം സ്വയം തെളിയിക്കാൻ മുരളീധരൻ തയാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.