കേരളം

kerala

ETV Bharat / state

മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്‍ററി ശംഖുമുഖം കടപ്പുറത്ത് പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് ; തുടര്‍ന്നും കാണിക്കുമെന്ന് നേതൃത്വം - Congress on bbc Modi documentary

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗമാണ് തിരുവനന്തപുരം ശംഖുമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്

bbc Modi documentary  വിവാദ ബിബിസി ഡോക്യുമെന്‍ററി  ദ മോദി ക്വസ്റ്റ്യന്‍  bbc Modi documentary screening in Kerala  Congress on bbc Modi documentary  മോദി ബിബിസി ഡോക്യുമെന്‍ററി
ബിബിസി ഡോക്യുമെന്‍ററി

By

Published : Jan 26, 2023, 11:01 PM IST

വിവാദ ബിബിസി ഡോക്യുമെന്‍ററി ശംഖുമുഖം കടപ്പുറത്ത് പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ്. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി കാണിച്ചത്. ശംഖുമുഖത്തെ പ്രദര്‍ശനത്തിന് മുമ്പായി പാര്‍ട്ടി നേതാക്കള്‍ക്കും ജീവനക്കാര്‍ക്കുമായി കെപിസിസി ആസ്ഥാനത്ത് ആദ്യം ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നു.

പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ഡോക്യുമെന്‍ററി പ്രദര്‍ശനത്തില്‍ ഉണ്ടായതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജി എസ് ബാബു പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒന്നാം ഭാഗത്തിന്‍റെ ആമുഖവും രണ്ടാംഭാഗം മൊത്തവുമായുമാണ് ശംഖുമുഖത്ത് പ്രദര്‍ശിപ്പിച്ചത്.

എന്താണ് ഡോക്യുമെന്‍ററിയില്‍ ഉള്ളത് എന്ന് അറിയാനായി ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നാണ് അവരുടെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ വിവിധ പോഷക സംഘടനകള്‍ ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details