തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 10 സീറ്റുകളിലാണ് ധാരണ. നേമത്ത് ശക്തമായ മത്സരം ഉണ്ടാകും. ഇത്തവണ ബിജെപിക്ക് ജയിക്കാൻ കഴിയില്ല. ഒരു മണ്ഡലവും നിസാരമായി കാണുന്നില്ലെന്നും ഏത് സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലും കോൺഗ്രസും യുഡിഎഫും സജ്ജമാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. സീറ്റ് വിഭജനവും സ്ഥാനാർഥി ചർച്ചകളും അന്തിമഘട്ടത്തിലാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയെന്ന് മുല്ലപ്പള്ളി - കെ പി സി സി
10 സീറ്റുകളിലാണ് ധാരണ. നേമത്ത് ഇത്തവണ ബിജെപിക്ക് ജയിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം-ബി ജെ പി ധാരണയെന്ന് കെ പി സി സി പ്രസിഡന്‍റ്
തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് എല്ലാ വിധത്തിലും സജ്ജമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞു. 40 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന സുരേന്ദ്രന്‍റെ വാക്കുകളിൽ ഉള്ളത് പുതുച്ചേരിയിൽ കണ്ട ജനാധിപത്യമായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.