മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു - congress protest
യൂത്ത് കോൺഗ്രസ് ഇന്ന് ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തും.
മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം:മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായ പശ്ചാത്തലത്തിലാണിത്. യൂത്ത് കോൺഗ്രസ് ഇന്ന് ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ അറിയിച്ചു. മണ്ഡലം, വാർഡ് തലത്തിൽ ഇന്ന് വൈകീട്ട് പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും.