കേരളം

kerala

ETV Bharat / state

കേന്ദ്ര സർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്

രാജസ്ഥാനിൽ കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് ഒരു മണിക്കൂർ പ്രതീകാത്മക സത്യാഗ്രഹം നടത്തി

chennithala  oommenchandy  തിരുവനന്തപുരം  ഉമ്മൻ ചാണ്ടി  രമേശ് ചെന്നിത്തല  മുല്ലപ്പള്ളി രാമചന്ദ്രൻ
കേന്ദ്ര സർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്

By

Published : Jul 27, 2020, 7:51 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ സത്യാഗ്രഹമിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഒരു മണിക്കൂർ പ്രതീകാത്മക സത്യാഗ്രഹം നടത്തിയത്. കോൺഗ്രസ് ഭരണകൂടങ്ങളെ നിലംപരിശാക്കാൻ നരേന്ദ്ര മോദി സർക്കാർ കുതിരക്കച്ചവടം നടത്തുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജ്യത്ത് പടരുന്ന കൊവിഡ് അല്ല അവരുടെ പ്രശ്നം. എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കാനാണ് ശ്രമം. ഗവർണർമാർ ബിജെപിയുടെ കാര്യവാഹകന്മാരായി. രാജസ്ഥാനിൽ ഗവർണറുടെ ഭാഗത്ത് നിന്നും നിഷേധാത്മക നിലപാടാണ് ഉണ്ടായത്.

കേന്ദ്ര സർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്

കേന്ദ്രത്തിന് ഇഷ്ടമില്ലാത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചു വിടുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർമാർ ആരാച്ചാർമാരാകുന്നു. നരേന്ദ്ര മേദിയും ആർഎസ്എസും പറയുന്നതാണ് ഗവർണർമാർ അനുസരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രാജസ്ഥാൻ ഗവർണറുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് ഉമ്മൻ ചാണ്ടിയും ആരോപിച്ചു. രാജ്ഭവനു മുന്നിൽ സത്യാഗ്രഹം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സമരങ്ങൾക്ക് വിലക്കുള്ളതിനാലാണ് കെപിസിസി ആസ്ഥാനത്ത് പ്രതികാത്മക സത്യാഗ്രഹം സംഘടിപ്പിച്ചത്.

ABOUT THE AUTHOR

...view details