ആന്തൂര്‍ ആത്മഹത്യ, കസ്റ്റഡി മരണം: ഇന്ന് കോൺഗ്രസ് പ്രതിഷേധ ധർണ - P K Shyamala
സെക്രട്ടറിയേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ, നെടുങ്കണ്ടത്തെ കസ്റ്റഡി മരണം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്ന് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തും. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളക്കെതിരെ കേസ് എടുക്കുക, നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അന്വേഷണം സിബിഐക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധര്‍ണ. സെക്രട്ടേറിയേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നത്.