കേരളം

kerala

ETV Bharat / state

'യാത്രയാരംഭിച്ചത് തനിച്ച്, പിന്നെ ഒപ്പം ചേര്‍ന്നവര്‍ നിരവധി' ; ഉറുദു കവിതയുദ്ധരിച്ച് ശശി തരൂർ - സെപ്റ്റംബർ 30

പ്രസിദ്ധ ഉർദു കവി മജ്റൂഹ് സുൽത്താൻപുരിയുടെ കവിതയിലെ വരികൾ ഉദ്ധരിച്ച് ശശി തരൂര്‍

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  CONGRESS PRESIDENTIAL POLLS  SHASHI THAROOR  TWEET URDU COUPLET  SUPPORT CANDIDATURE  ഉറുദു കവിത  ശശി തരൂർ  ഉറുദു കവിത  മജ്റൂഹ് സുൽത്താൻപുരി  അശോക് ഗെലോട്ട്  സെപ്റ്റംബർ 30  നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; തന്‍റെ പിന്തുണ വ്യക്തമാക്കി ഉറുദു കവിതയുമായി ശശി തരൂർ

By

Published : Sep 28, 2022, 5:06 PM IST

ന്യൂഡൽഹി :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തനിക്കുള്ള പിന്തുണ വ്യക്തമാക്കി ഉറുദു കവിതയുമായി ശശി തരൂർ. പ്രസിദ്ധ ഉർദു കവി മജ്റൂഹ് സുൽത്താൻപുരിയുടെ കവിതയിലെ വരികളാണ് തരൂർ ട്വിറ്ററിൽ പങ്കുവച്ചത്. പ്രവർത്തകർക്കിടയിൽ തന്‍റെ സ്ഥാനാർഥിത്വത്തിന് വലിയ പന്തുണയാണ് ലഭിക്കുന്നതെന്നാണ് തരൂർ ഉറുദു കവിത പോസ്‌റ്റ് ചെയ്‌ത് ചൂണ്ടിക്കാട്ടുന്നത്.

'തനിച്ചാണ് യാത്ര ആരംഭിച്ചത്, എന്നാൽ ഒപ്പം ചേര്‍ന്നത് നിരവധി പേര്‍, ഇപ്പോൾ ഞങ്ങളുടെ കൂട്ടം വളർന്നുകൊണ്ടിരിക്കുന്നു' എന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്. രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് തരൂർ നേരത്തെ പറഞ്ഞിരുന്നു. നിരവധി ആളുകൾ വിളിച്ച് തന്നോട് മത്സരിക്കാൻ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 30ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ശശി തരൂരിന്‍റെ പ്രതിനിധി അറിയിച്ചതായി പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്‌ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂരും അശോക് ഗെലോട്ടും മത്സര രംഗത്തുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തോടെ ചർച്ചകൾ വഴിമാറിയിരിക്കുകയാണ്. ഇതോടെ തരൂരിന്‍റെ എതിരാളി ആരായിരിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഉറ്റുനോക്കുന്നത്.

സെപ്റ്റംബർ 24 മുതൽ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഒക്‌ടോബർ എട്ടാണ്. മത്സരമുണ്ടെങ്കിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17ന് നടക്കും. 19ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details