തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ നിലവിലെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തില്‍ സുധാകരന് നേരെ ആക്രമണമുണ്ടായേക്കാമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കണ്ണൂരിലെ അദ്ദേഹത്തിന്‍റെ വീടിന് സായുധ പൊലീസ് കാവലും ഏര്‍പ്പെടുത്തി.
'കോണ്‍ഗ്രസ് പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ ആക്രമണ സാധ്യത' ; കെ.സുധാകരനുള്ള സുരക്ഷ കൂട്ടി - police protection
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രത്യാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സിന്‍റെ കണ്ടെത്തല്‍

കെ.സുധാരന് കനത്ത പൊലീസ് സുരക്ഷ
also read:സംഘര്‍ഷ സാധ്യത: കണ്ണൂരില്‍ സി.പി.എം- കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് പൊലീസ് സുരക്ഷ
സുധാകരന്‍റെ യാത്രകളില്‍ പൊലീസിന്‍റെ അകമ്പടി ഉണ്ടാകും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രത്യാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സിന്‍റെ കണ്ടെത്തല്‍. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടി.