കേരളം

kerala

ETV Bharat / state

'ഗുരുതര അച്ചടക്കലംഘനം' ; പിഎസ്‌ പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി - kerala political story

തെറ്റുതിരുത്താന്‍ തയ്യാറാകാതെ പ്രശാന്ത് ഹൈക്കമാന്‍ഡിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് കെ.സുധാകരന്‍

പിഎസ്‌ പ്രശാന്ത്‌  കോണ്‍ഗ്രസ് പാര്‍ട്ടി  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്‌  പിഎസ്‌ പ്രശാന്തിനെ പുറത്താക്കി  കെപിസിസി  കോണ്‍ഗ്രസ് വിവാദം  കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രശാന്ത്  പ്രശാന്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം  congress expels ps prasanth  kerala congress  controversy in congress  kerala political story  kerala news
പിഎസ്‌ പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

By

Published : Aug 30, 2021, 8:24 PM IST

തിരുവനന്തപുരം :കെപിസിസി സെക്രട്ടറി പിഎസ്‌ പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഗുരുതര അച്ചടക്കലംഘനമാരോപിച്ചാണ് നടപടി. പ്രശാന്ത്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചതായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു.

ഹൈക്കമാന്‍ഡിനെതിരെ വന്യമായ ആരോപണങ്ങളാണ് പ്രശാന്ത് ഉന്നയിച്ചത്. ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തേ പാര്‍ട്ടി സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

Read More: കെ.സി.വേണുഗോപാല്‍ ബിജെപി ഏജന്‍റാണെന്ന് പി.എസ് പ്രശാന്ത്

എന്നാല്‍ പ്രശാന്ത്‌ തെറ്റുതിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ് പ്രശാന്ത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസിന്‍റെ അന്തകനാണെന്നും ബിജെപി ഏജന്‍റിനെ പോലെയാണ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പ്രശാന്ത് ആരോപിച്ചിരുന്നു.

Read More:എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് പാർട്ടി വിട്ടു

നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കാണ് ഇപ്പോള്‍ ഡിസിസി പ്രസിഡന്‍റ് സ്ഥാനം നല്‍കിയിരിക്കുന്നത്.

ക്വാറി,റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന്‌ പാലോട് രവി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്നും തന്നെ തോല്‍പ്പിക്കാനായി പ്രവര്‍ത്തിച്ചെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

പരസ്യപ്രതികരണത്തെ തുടര്‍ന്ന് പ്രശാന്തിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details