തിരുവനന്തപുരം: ജമ്മു കശ്‌മീരില്‍ ഗുലാംനബി ആസാദിനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തു ചേര്‍ന്നത് ശത്രുക്കളുടെ കൈയില്‍ ആയുധമെത്തിക്കുന്ന നടപടിയെന്ന വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെ കോണ്‍ഗ്രസ് കടന്നു പോകുമ്പോള്‍ ഈ നേതാക്കള്‍ വിമത സ്വരം ഉയര്‍ത്തുന്നതിനു പകരം ഹൈക്കമാന്‍ഡിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പായ അദ്ദേഹം പറഞ്ഞു. അവര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയോ മറ്റ് മുതിര്‍ന്ന നേതാക്കളെയോ കാണുന്നതിനു തടസമില്ല. അവര്‍ക്കു മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിര്‍ണായക ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനൊപ്പം നില്‍ക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് - gulam nabi azad
അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് സോണിയ ഗാന്ധിയെയോ മറ്റ് മുതിര്‍ന്ന നേതാക്കളെയോ കാണുന്നതിനു ഒരു തടസുവും ഇല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്
ഗുലാം നബി ആസാദിന്‍റെ കത്ത്; ശത്രുക്കളുടെ കൈയില്‍ ആയുധമെത്തിച്ച നടപടിയെന്ന് കൊടിക്കുന്നില്‍ സുരേഷ്
കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്‍റ് വേണമെന്ന അവരുടെ ആവശ്യത്തിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ ചില സ്വാഭാവിക കാലതമസം നേരിട്ടതിന്‍റെ പേരില്‍ ഇത്തരത്തില്‍ യോഗം ചേര്‍ന്നത് ശരിയായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ദേശീയ തലത്തില്‍ ഇതിന്‍റെ പേരില്‍ കോണ്‍ഗ്രസ് പിളരുമെന്ന് കരുതുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.