തിരുവനന്തപുരം :സിൽവർലൈൻ സർവേ പുനഃരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്രാനുമതിയോ സാമൂഹികാഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഒന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി സര്‍വേ പുനഃരാരംഭിക്കാനുള്ള നീക്കം സംഘർഷാവസ്ഥ സൃഷ്‌ടിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
സിൽവർലൈൻ സർവേ പുനഃരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി - congress leader
സിൽവർലൈൻ സര്‍വേ സംഘര്‍ഷാവസ്ഥ സൃഷ്‌ടിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ വിശദ പദ്ധതി രേഖയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സാമൂഹികാഘാത പഠനവും സര്‍വേയും എന്തിനാണെന്നും പദ്ധതിയുടെ അലൈന്‍മെന്‍റ് മാറ്റാന്‍ കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഇതെല്ലാം വെറുതെയാവില്ലേയെന്നുമുള്ള ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്.
സിൽവർലൈനിനെതിരെ ജനങ്ങള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് മാപ്പ് ചോദിക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.