തിരുവനന്തപുരം: കേരളം ഭരിക്കുന്നത് മുണ്ട് ഉടുത്ത മോദിയുടെ ഏകാധിപത്യ സർക്കാറാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻ ഇടതു സർക്കാറിൽ നിന്നും വ്യത്യസ്‌തമായ ഏകാധിപത്യ ഭരണമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ഭരിക്കുന്നത് മുണ്ട് ഉടുത്ത മോദിയുടെ ഏകാധിപത്യ സർക്കാര്‍: ജയറാം രമേശ് - congress leader jayaram Ramesh against state government
ഇടതു പക്ഷത്തിന് മോദിയെ എതിർക്കാനുള്ള ശക്തിയില്ലെന്നും മോദിയെ എതിർക്കാനും പരാജയപ്പെടുത്താനും കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും ജയറാം രമേശ്.
ഒരു നാണയത്തിന്‍റെ ഇരുവശമാണ് മോദിയും പിണറായി വിജയനും. ഇടതു പക്ഷത്തിന് മോദിയെ എതിർക്കാനുള്ള ശക്തിയില്ലെന്നും മോദിയെ എതിർക്കാനും പരാജയപ്പെടുത്താനും കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും ജയറാം രമേശ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിജയം കോൺഗ്രസിന് ശക്തി പകരും. ജനാധിപത്യം സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധിക്കെതിരായ ജോയിസ് ജോർജിന്‍റെ മോശം പരാമർശം കേരളത്തിലെ വനിതകളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. അഭിപ്രായ സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ജയറാം രമേശ് അധികാരത്തിലെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് കോൺഗ്രസെന്നും കൂട്ടിച്ചേര്‍ത്തു.