തിരുവനന്തപുരം:കോണ്‍ഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്നും അകന്നു പോകുന്നു എന്നത് വസ്തുതാപരമായ വിമര്‍ശനമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എ.വിജയരാഘവന്‍. മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കുന്ന മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സ്വീകരിക്കുന്നത്. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിലടക്കം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എല്ലാവരും കണ്ടതാണ്. സംസ്ഥാനത്തും കോണ്‍ഗ്രസ് അധികാരത്തിനായി എന്തും ചെയ്യാമെന്ന അവസ്ഥയിലാണെന്നും വിജയരാഘവന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് അധികാരത്തിനായാണ്. വര്‍ഗീയതയുമായി സന്ധി ചെയ്ത് അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്നും അകന്നു പോകുന്നു: എ.വിജയരാഘവന്‍ - തിരുവനന്തപുരം വാർത്ത
വര്‍ഗീയതയുമായി സന്ധി ചെയ്ത് അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്
അവസരവാദ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താന്‍ സാധിക്കുമോ എന്ന ചിന്തയില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് മതാധിഷ്ഠിത പാര്‍ട്ടി ആണ് .ആ ചേരിയിലേക്കാണ് കോണ്‍ഗ്രസും പോകുന്നത്. കോണ്‍ഗ്രസ് ആദ്യം സ്വയം ചികിത്സിക്കണം. എന്നിട്ടുവേണം സിപിഎമ്മിനെ വിമര്‍ശിക്കാന്‍. ഇടതുപക്ഷത്തിന്‍റെ നിലപാടുകളില്‍ അവ്യക്തത ഇല്ല. മതാധിഷ്ഠിത കൂട്ടുകെട്ടുകളില്‍ കോണ്‍ഗ്രസ് തുടരാന്‍ പാടില്ല.തമിഴ്‌നാട്ടില്‍ മുസ്ലീം ലീഗുമായി സിപിഎമ്മിന് സഖ്യമില്ല. ഡിഎംകെയുമായാണ് സഖ്യമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.