തിരുവനന്തപുരം :കോണ്‍ഗ്രസ് തകരുന്ന കൂടാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ നേതാക്കള്‍ പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരുന്ന ഈ സംവിധാനത്തിനൊപ്പം നില്‍ക്കേണ്ടെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുവരുന്നത്. ബി.ജെ.പി രാജ്യത്തെ തര്‍ച്ചയിലേക്ക് നയിക്കുകയാണ്.
ഇതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇത് ശക്തമായി ചെയ്യുന്നത് സി.പി.എമ്മാണ്. ഈ വിലയിരുത്തലിലാണ് നേതാക്കള്‍ സി.പി.എമ്മിലെത്തുന്നത്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കായിരുന്നു കോണ്‍ഗ്രസുകാര്‍ പോയിരുന്നത്. തീരുമാനിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ നേതാക്കള്‍ വരെ ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നുണ്ട്.