തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് (01.10.22) നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ പ്രഖ്യാപിച്ച സമരത്തില്‍ നിന്നാണ് ടിഡിഎഫ് അവസാനഘട്ടത്തില്‍ പിന്‍മാറിയത്. സമരത്തെ ശക്തമായി നേരിടുമെന്ന് മനേജ്‌മെന്‍റും ഗതാഗതമന്ത്രി ആന്‍റണി രാജുവും വ്യക്തമാക്കിയിരുന്നു.
കടുപ്പിച്ചപ്പോൾ പിൻവലിച്ചു:സമരം നടത്തുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാണെന്നും കോര്‍പ്പറേഷന് നാശനഷ്‌ടമുണ്ടാക്കിയാല്‍ ക്രിമിനല്‍ നടപടിയുമുണ്ടാകുമെന്നായിരുന്നു മനേജ്‌മെന്‍റ് പ്രഖ്യാപനം. ഇതുകൂടാതെ അഞ്ചാം തീയതിക്ക് മുന്‍പായി ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനവും സമരം ചെയ്യുന്നവര്‍ക്ക് ബാധകമല്ലെന്ന് തീരുമാനിച്ചിരുന്നു.