കേരളം

kerala

ETV Bharat / state

കെ.വി തോമസ് കോൺഗ്രസില്‍ തുടരുമെന്ന് ഉമ്മൻ ചാണ്ടി - umman chandi

കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം ആരംഭിച്ചു  കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി  കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം  തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി  കോൺഗ്രസ്  തിരുവനന്തപുരം  Congress Election Committee meeting begins  Congress Election Committee meeting  Congress Election Committee  Congress  ഉമ്മൻചാണ്ടി  umman chandi  thiruvananthapuram
കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം ആരംഭിച്ചു

By

Published : Jan 23, 2021, 10:08 AM IST

Updated : Jan 23, 2021, 1:05 PM IST

തിരുവനന്തപുരം:കെ.വി തോമസ് കോൺഗ്രസിന്‍റെ സമുന്നതനായ നേതാവാണെന്നും പാർട്ടിയില്‍ തന്നെ തുടരുമെന്നും ഉമ്മൻ ചാണ്ടി. കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി തോമസിന് പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രങ്ങൾക്ക് രൂപം കൊടുക്കുന്നതിനായിരുന്നു യോഗം.

കെ.വി തോമസ് കോൺഗ്രസില്‍ തുടരുമെന്ന് ഉമ്മൻ ചാണ്ടി

ജനവികാരം പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രികയ്‌ക്ക് രൂപം നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്ന് യോഗത്തിനുശേഷം ഉമ്മൻചാണ്ടി വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യങ്ങൾ അറിയുന്നതിന് പ്രകടനപത്രികാ സമിതി വിവിധ യോഗങ്ങൾ ചേർന്നിരുന്നു. ഇതുകൂടാതെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് ചർച്ച ചെയ്‌ത് മനസിലാക്കുന്നതിന് ശശി തരൂർ എം.പിയെ യോഗം ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മഞ്ചേശ്വരത്ത് നിന്ന് ജനുവരി 31ന് ആരംഭിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വിജയത്തിനായി ജില്ലകളിൽ നേതൃത്വം നൽകുന്നതിന് കോൺഗ്രസ് എം.പിമാരെ നിയോഗിക്കും. എം.പിമാർ ഇല്ലാത്ത ജില്ലകളിൽ കെ.പി.സി.സി നേതാക്കൾക്ക് നേരിട്ടാണ് ചുമതല. കോട്ടയത്ത് ഉമ്മൻചാണ്ടിയും മലപ്പുറത്ത് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി.സിദ്ദിഖും വയനാട്, ആലപ്പുഴ ജില്ലകളിൽ കെ.സി വേണുഗോപാലും ഐശ്വര്യ കേരളയാത്രയ്‌ക്ക് നേതൃത്വം നൽകും.

വിഴിഞ്ഞം കരാറിൽ അഴിമതിയുണ്ടോ എന്നറിയാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കട്ടെയെന്നും അഴിമതി ഇല്ലെന്ന് സർക്കാരിന് അറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 3000 കോടിയുടെ പദ്ധതി 6000 കോടിയുടെ അഴിമതിയാണ് ആരംഭിച്ചതെന്നും അഴിമതി ഉണ്ടെങ്കിൽ കരാർ റദ്ദാക്കാൻ വ്യവസ്ഥ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Jan 23, 2021, 1:05 PM IST

ABOUT THE AUTHOR

...view details