തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും രമേശ് ചെന്നിത്തല എംഎൽഎ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും കത്തയച്ചു. കേരളത്തിന്‍റെ സംസ്‌കാരവുമായി ചേര്‍ന്നുനില്‍ക്കുന്ന ദ്വീപില്‍ ഉടലെടുക്കുന്ന സാഹചര്യങ്ങളില്‍ വേദനയുണ്ട്. ഉദ്യോഗസ്ഥരെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നതാണ് പതിവ്. അതിന് വിപരീതമായി രാഷ്ട്രീയക്കാരനായ ഒരാളെ നിയമിച്ച നടപടി സംഘപരിവാര്‍ അജണ്ടയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. അഡ്മിനിസ്ട്രേറ്ററുടെ നടപടി ലക്ഷദ്വീപ് നിവാസികളുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തെ തകര്‍ക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കോണ്‍ഗ്രസ് - oommen chandy
പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും രമേശ് ചെന്നിത്തല രാഷ്ട്രപതിക്കും കത്തയച്ചു.
Also Read:ലക്ഷദ്വീപിന്‍റെ പേരിൽ നടക്കുന്നത് കള്ളപ്രചരണങ്ങൾ: കെ സുരേന്ദ്രൻ
ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കിയതിനെതിരെ ലക്ഷദ്വീപ് നീറിപ്പുകയുകയാണെന്നും തീരുമാനങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ജനജീവിതത്തെയും സംസ്‌കാരത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്‍റേതെന്ന് എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററെ അടിയന്തിരമായി പിന്‍വലിക്കണമെന്ന് മുസ്ലിംലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, ഡോ.എം.കെ.മുനീര്‍ എന്നിവരും ആവശ്യപ്പെട്ടു.