തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയില്‍ കോണ്‍ഗ്രസിനുളളില്‍ പ്രശ്‌നങ്ങള്‍ തുടരുന്നു. എ,ഐ ഗ്രൂപ്പുകളും കെ.സുധാകരനും, വി.ഡി.സതീശനും പരസ്പരം ഒരു വിട്ടു വീഴ്ചയ്ക്കില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
ഗ്രൂപ്പ് നേതാക്കളാക്കി മാത്രം ചിത്രീകരിച്ച് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നു. ഇതിനെ പ്രതികരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ നേതാക്കള്‍ ഡി.സി.സി പുനഃസംഘനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്. പുനഃസംഘടന കൂടാതെ സുധാകരന്‍റെ പ്രതികരണത്തിലും ഉമ്മന്‍ചാണ്ടി കടുത്ത അമര്‍ഷത്തിലാണ്.
സുധാകരന്‍റെ വാദം തള്ളി എ ഗ്രൂപ്പ്
രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്‍റെ വാദം തെറ്റാണെന്നാണ് എ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഒരു തവണ മാത്രമാണ് ചര്‍ച്ച നടത്തിയത്. അന്ന് വിഡി സതീശനും ഒപ്പമുണ്ടായിരുന്നു. രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നു.