തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കാൻ കഠിന പരിശ്രമവുമായി കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച കേന്ദ്ര സംഘം വെള്ളിയാഴ്‌ച കേരളത്തിലെത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംസ്ഥാനത്ത് എത്തുന്നത്. യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും നേതാക്കളുമായി സംഘം ചർച്ച നടത്തും.
ഭരണം പിടിക്കാൻ കോൺഗ്രസ്; കേന്ദ്രസംഘം നാളെ കേരളത്തിൽ - kerala election news
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംസ്ഥാനത്ത് എത്തുന്നത്.
കെ സുധാകരന് കോൺഗ്രസ് അധ്യക്ഷ ചുമതല നൽകുന്നതും മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ചും കേന്ദ്ര സംഘം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഉമ്മൻചാണ്ടിയെ യുഡിഎഫ് അമരക്കാരനായി തെരഞ്ഞെടുത്തതിന് ശേഷം ഇതാദ്യമായാണ് ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തുന്നത്. അശോക് ഗെലോട്ടിന് പുറമേ മുൻ ഗോവൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലോ റോ, മുൻ കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരാണ് സംഘത്തിലുള്ളത്. വെള്ളിയാഴ്‌ച വൈകിട്ട് യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തുന്ന നേതാക്കൾ ശനിയാഴ്‌ച നടക്കുന്ന കെപിസിസി ഭാരവാഹി യോഗത്തിലും പങ്കെടുക്കും.