തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ ഓഫിസ് ഉപരോധിക്കുകയാണ്. മേയറെ ഓഫിസിനുള്ളിൽ കടക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് കൗൺസിലർമാർ ഓഫിസിന്‍റെ വാതിൽക്കൽ ധർണയിരിക്കുന്നത്.
തലസ്ഥാനത്ത് ഇന്നും 'കത്തില്‍ അടി': പ്രതിഷേധിച്ച് യുഡിഎഫ്, മേയറുടെ ഓഫിസ് ഉപരോധിച്ച് ബിജെപി - ബിജെപി പ്രതിഷേധം മേയർ
മേയറെ ഓഫിസിനുള്ളിൽ കടക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് ധർണ. ഡി ആർ അനിലിന്‍റെ ഓഫിസില്‍ ബിജെപി കൗൺസിലർമാർ ഉപരോധം
നഗരസഭയിലെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവായ ഡി ആർ അനിലിന്‍റെ ഓഫിസും ബിജെപി കൗൺസിലർമാർ ഉപരോധിക്കുകയാണ്. ഓഫിസുകളുടെ വാതിൽക്കൽ ബിജെപിയുടെ കൊടികെട്ടിയാണ് പ്രതിഷേധം. താത്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്നതോടെ തന്നെ നഗരസഭയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു.
ഇന്നലെ മണിക്കൂറുകളോളം നീണ്ട സംഘർഷമാണ് നഗരസഭയിൽ നടന്നത്. ഇന്നും അത് തുടരാനാണ് സാധ്യത. നഗരസഭ ഓഫിസിന് പുറത്ത് യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും നടക്കുന്നുണ്ട്.