കേരളം

kerala

ETV Bharat / state

പൊലീസിന് കൈമാറാൻ മാസ്‌ക് നിര്‍മിച്ച് കോൺഗ്രസ്, കേരളാ കോൺഗ്രസ് പ്രവർത്തകർ - kerala congress workers

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ നായരും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി ആർ.ശ്രീജയുമാണ് മാസ്‌ക് നിര്‍മാണത്തിന് നേതൃത്വം നൽകുന്നത്.

കോൺഗ്രസ് പ്രവർത്തകർ  കേരളാ കോൺഗ്രസ് പ്രവർത്തകർ  മാസ്ക് നിര്‍മാണം  masks making  masks for police  kerala congress workers  congress workers
പൊലീസിന് കൈമാറാൻ മാസ്‌ക് നിര്‍മിച്ച് കോൺഗ്രസ്- കേരളാ കോൺഗ്രസ് പ്രവർത്തകർ

By

Published : Mar 20, 2020, 11:32 PM IST

തിരുവനന്തപുരം: കൊവിഡ് ജാഗ്രത നിർണായകമായ വരും ദിവസങ്ങളിലെ പ്രതിരോധത്തിന് പിന്തുണയുമായി കോൺഗ്രസ്, കേരളാ കോൺഗ്രസ് പ്രവർത്തകർ. പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന പൊലീസിന് കൈമാറാൻ മാസ്‌കുകൾ തയ്യാറാക്കുകയാണിവർ. മാസ്‌കുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പ്രവർത്തകർ മാസ്‌കുകൾ നിർമിച്ച് വിതരണം ചെയ്യുന്നത്.

പൊലീസിന് കൈമാറാൻ മാസ്‌ക് നിര്‍മിച്ച് കോൺഗ്രസ്, കേരളാ കോൺഗ്രസ് പ്രവർത്തകർ

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ നായരും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി ആർ.ശ്രീജയുമാണ് മാസ്‌ക് നിര്‍മാണത്തിന് നേതൃത്വം നൽകുന്നത്. ആദ്യഘട്ടത്തിൽ നൂറ് മാസ്കുകളാണ് തയ്യാറാക്കുന്നത്. ആവശ്യാനുസരണം കൂടുതൽ നിർമിച്ച് നൽകുമെന്ന് ഇവർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details