കേരളം

kerala

ETV Bharat / state

ബിശ്വനാഥ് സിൻഹയ്‌ക്കെതിരെ ആരോപണവുമായി കോൺഗ്രസ് - പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറി

പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിൻഹയെ നീക്കിയത് യുവ വനിത ഐഎഎസ്‌കാരോടുള്ള മോശം പെരുമാറ്റത്തെ തുടർന്നെന്ന് കോൺഗ്രസ് ആരോപിച്ചു

ബിശ്വനാഥ് സിൻഹ വാർത്ത  പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറി  bishwanath sinha
ബിശ്വനാഥ് സിൻഹയ്‌ക്കെതിരെ ആരോപണവുമായി കോൺഗ്രസ്

By

Published : Dec 12, 2019, 1:53 PM IST

തിരുവനന്തപുരം:മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയ്ക്കെതിരെ കോൺഗ്രസ്. ബിശ്വനാഥ് സിൻഹയെ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് യുവ വനിത ഐഎഎസ്‌കാരോടുള്ള മോശം പെരുമാറ്റത്തെ തുടർന്നെന്ന് ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ട്രെയ്‌നിങ്ങിനായി മസൂറിയിൽ നിന്ന് എത്തിയ രണ്ട് യുവ വനിത ഐഎഎസ് ഉദ്യോഗസ്ഥരോട് വാട്‌സാപ്പിലൂടെ മോശം സന്ദേശങ്ങളയച്ചതായി കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. ഇവരോട് നേരിട്ടും സിൻഹ മോശമായി പെരുമാറി. ഇവർ പരാതി നല്‍കിയിട്ടും സിൻഹയ്‌ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുക്കാതെ സംഭവം ഒതുക്കി തീർക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ശ്രമമെന്നും ചാമക്കാല പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് ബിശ്വനാഥ് സിൻഹയെ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചത്. പ്രിന്‍റിങ് ആൻഡ് സ്റ്റേഷനറി സൈനിക ക്ഷേമ വകുപ്പുകളുടെ സെക്രട്ടറി സ്ഥാനത്തേക്കായിരുന്നു മാറ്റം. ഇത് വനിത ഐഎഎസ് ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തെ തുടർന്നെന്നാണ് ആരോപണം.
മസൂറിയിൽ നിന്ന് ട്രെയിനിങ്ങിനെത്തിയ രണ്ട് യുവ വനിത ഉദ്യോഗസ്ഥർ സിൻഹയുടെ മോശം പെരുമാറ്റം സംബന്ധിച്ച് മസൂറിയിലെ അക്കാദമി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഡയറക്ടർ പരാതി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ നടപടി ഉണ്ടായില്ല. ഇതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കാൻ സിൻഹ ശ്രമം നടത്തി മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണെന്നാണ് ആരോപണം.

സിൻഹക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാതെ സ്ഥലം മാറ്റത്തിൽ നടപടി ഒതുക്കിയത് ശരിയായില്ല. മുൻപും ഇത്തരത്തിൽ മോശം പെരുമാറ്റത്തിന് പരാതികൾ ഉയർന്നിരുന്നെന്നും ചാമക്കാല ആരോപിച്ചു. വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് അടക്കമുള്ള തെളിവുകൾ നിരത്തിയാണ് ചാമക്കാലയുടെ ആരോപണം

ABOUT THE AUTHOR

...view details