കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് തോൽവി; തിരുവനന്തപുരത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്‍റെ രഹസ്യയോഗം - Congress A group Secret meeting held in tvm

കവടിയാറിലെ ആര്യാടൻ മുഹമ്മദിൻ്റെ ഫ്ലാറ്റിൽ ഉമ്മൻ ചാണ്ടിയുടെ നേത്യത്വത്തിലായിരുന്നു യോഗം ചേർന്നത്.

തിരുവനന്തപുരത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്‍റെ രഹസ്യയോഗം  എ ഗ്രൂപ്പ് യോഗം  തെരഞ്ഞെടുപ്പ് തോൽവി  ഉമ്മൻ ചാണ്ടിയുടെ നേത്യത്വത്തിൽ യോഗം  കോൺഗ്രസ് എ ഗ്രൂപ്പിന്‍റെ രഹസ്യയോഗം  നിയമസഭ തെരഞ്ഞെടുപ്പ് തോൽവി  കെ.ബാബു, ബെന്നി ബെഹനാൻ, എം.എം ഹസൻ വാർത്ത  ആര്യാടൻ മുഹമ്മദ് , തമ്പാനൂർ രവി വാർത്ത  Congress A group Secret meeting  Congress A group Secret meeting at thiruvananthapuram  Congress A group Secret meeting held in tvm  tvm A group secret meeting
തെരഞ്ഞെടുപ്പ് തോൽവി; തിരുവനന്തപുരത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്‍റെ രഹസ്യയോഗം

By

Published : May 5, 2021, 2:22 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം. കവടിയാറിലെ ആര്യാടൻ മുഹമ്മദിൻ്റെ ഫ്ലാറ്റിൽ ഉമ്മൻ ചാണ്ടിയുടെ നേത്യത്വത്തിലായിരുന്നു യോഗം ചേർന്നത്. കെ.ബാബു, ബെന്നി ബെഹനാൻ, എം.എം ഹസൻ, ആര്യാടൻ മുഹമ്മദ് , തമ്പാനൂർ രവി എന്നിവർ പങ്കെടുത്തു.

Read more: തിരക്ക് വേണ്ട, നേതൃമാറ്റം ബുദ്ധിപൂര്‍വമാകണം: കെ സുധാകരന്‍

കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് യോഗം ചേർന്നത്. വെള്ളിയാഴ്‌ച രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാൻ ഇരിക്കെയാണ് യോഗം. എന്നാൽ ഗ്രൂപ്പ് യോഗമോ, പാർട്ടി യോഗമോ അല്ലെന്നായിരുന്നു എം.എം ഹസൻ്റെ പ്രതികരണം.

Read more:പിണറായി വിജയന് ദുഃഖം നേമത്ത് ബിജെപി വോട്ട് കുറഞ്ഞതിലെന്ന് കെ. മുരളീധരൻ

ABOUT THE AUTHOR

...view details