തിരുവനന്തപുരം:കൊവിഡ് 19നെത്തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയത്തിൽ ആശയക്കുഴപ്പം. കാസർകോട് ജില്ലയിലൊഴികെ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചത്.
കടകള്‍ രാവിലെ 11 മുതല്‍ അഞ്ച് വരെ പ്രവർത്തിക്കുന്നത് കാസർകോട് മാത്രം - മുഖ്യമന്ത്രി പിണറായി വിജയൻ
മറ്റിടങ്ങളില്‍ കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കും. മുഖ്യമന്ത്രിയുടെ അറിയിപ്പിൽ നിന്നും വ്യത്യസ്ഥമായി ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്ന സമയത്തിൽ ആശയക്കുഴപ്പം
എന്നാൽ ചീഫ് സെക്രട്ടറി ടോം ജോസ് ഇറക്കിയ ഉത്തരവിൽ സംസ്ഥാനത്താകെ 11 മുതൽ അഞ്ച് വരെ മാത്രമേ അവശ്യസാധനക്കൾ വിൽക്കുന്ന കടകൾ തുറന്നു പ്രവൃത്തിക്കൂവെന്നാണ് വ്യക്തമാക്കുന്നത്. ഇതാണ് ആശയ കുഴപ്പത്തിനിടയാക്കിയത്. കാസർകോട് ജില്ലയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ രാവിലെ 11 മുതൽ അഞ്ച് വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.