കേരളം

kerala

ETV Bharat / state

കാഞ്ഞിരംകുളം കൊച്ചു തുറയിൽ സംഘർഷം; ഇടവക വികാരി ഉൾപ്പെടെയുള്ളവർക്ക് മർദ്ദനം - കാഞ്ഞിരംകുളം കൊച്ചു തുറയിൽ സംഘർഷം

സെന്‍റ് ആന്‍റണി ചർച്ചിന് സമീപത്തെ കളിക്കളത്തിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കയ്യാങ്കളിയിലും കലാശിച്ചത്

Conflict in Kochuthura  Conflict in Kanjiramkulam  കാഞ്ഞിരംകുളം കൊച്ചു തുറയിൽ സംഘർഷം  ഇടവക വികാരി ഉൾപ്പെടെയുള്ളവർക്ക് മർദ്ദനം
കാഞ്ഞിരംകുളം കൊച്ചു തുറയിൽ സംഘർഷം; ഇടവക വികാരി ഉൾപ്പെടെയുള്ളവർക്ക് മർദ്ദനം

By

Published : Jan 3, 2021, 3:21 AM IST

തിരുവനന്തപുരം: കാഞ്ഞിരംകുളം കൊച്ചു തുറയിൽ ഉണ്ടായ സംഘർഷത്തിൽ ഇടവക വികാരി ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. സംഘർഷത്തെ തുടർന്ന് പൂവാർ കാഞ്ഞിരംകുളം റോഡ് നാട്ടുകാർ ഉപരോധിച്ചു. സെന്‍റ് ആന്‍റണി ചർച്ചിന് സമീപത്തെ കളിക്കളത്തിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. ഇടവക അംഗങ്ങളും സമീപത്ത് പ്രവർത്തിച്ചുവന്നിരുന്ന സ്പോർട്സ് ക്ലബ് ലെ അംഗങ്ങളുമായാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ഇടവക വികാരി ഉൾപ്പെടെ നാല് പേരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും സ്ഥിതി ഗുരുതരമല്ല. പ്രദേശത്ത് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്.

കാഞ്ഞിരംകുളം കൊച്ചു തുറയിൽ സംഘർഷം; ഇടവക വികാരി ഉൾപ്പെടെയുള്ളവർക്ക് മർദ്ദനം

ABOUT THE AUTHOR

...view details