തിരുവനന്തപുരം:വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. സ്ഥലത്ത് സമാധാനം പുനസ്ഥാപിക്കാൻ ഉച്ചയ്ക്ക് ശേഷമാണ് സർവകക്ഷി യോഗം ചേരുന്നത്. ജില്ല കലക്‌ടർ ജെറോമിക് ജോർജ് വിളിച്ചു ചേർത്ത യോഗത്തിൽ ലത്തീൻ അതിരൂപത പ്രതിനിധികളും സമരസമിതി നേതാക്കളും പങ്കെടുക്കും.
യോഗത്തിൽ മന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന. നിലവിൽ വിഴിഞ്ഞത്ത് സംഘർഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം തുറമുഖവും തീരദേശ മേഖലകളും. സമരപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.