തിരുവനന്തപുരം : കേരളവുമായി അഭേദ്യ ബന്ധമുള്ള ഭാരതത്തിന്‍റെ ഹരിത വിപ്ലവ നായകന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍റെ (Dr M S Swaminathan) നിര്യാണത്തില്‍ അനുശോചനം (Condolences) രേഖപ്പെടുത്തി പ്രമുഖര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി (Condolences To Dr M S Swaminathan).
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ : രാജ്യത്ത് ഭക്ഷ്യ സുരക്ഷയ്‌ക്കായി ഡോ.എംഎസ് സ്വാമിനാഥന്‍ നല്‍കിയ സംഭാവനകളില്‍ പ്രതിഫലിച്ചത് ശാസ്‌ത്രത്തിലൂടെയും കൃഷിയിലൂടെയും പുരോഗതി എന്ന അദ്ദേഹത്തിന്‍റെ ദര്‍ശനമായിരുന്നു. കേരളത്തിന്‍റെ മാത്രമല്ല, ഭാരതത്തിന്‍റെ അഭിമാനമായിരുന്നു ഡോ.സ്വാമിനാഥന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ :ഹരിത വിപ്ലവം എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ അതിന്‍റെ മുഖ്യ ശില്‍പ്പിയായിരുന്ന ഡോ. സ്വാമിനാഥനെയാണ് ഓര്‍മ്മവരുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വലിയ തോതില്‍ വിളവ് ഉത്‌പാദിപ്പിക്കുന്നതിനും തക്ക വിധത്തില്‍ വിത്തുകളുടെ ക്ഷമത വര്‍ധിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ കാര്‍ഷിക രംഗത്തെ വന്‍ തോതില്‍ ജനകായമാക്കുന്നതിന് സഹായകമായി. ലോക കാര്‍ഷിക രംഗത്ത് തലയെടുപ്പോടെ ഉയര്‍ന്നുനിന്ന ഈ ശാസ്‌ത്രജ്‌ഞൻ എന്നും കേരളത്തിന്‍റെ അഭിമാനമായിരുന്നു. അദ്ദേഹം പ്രവര്‍ത്തിച്ച മേഖലയില്‍ പുതുതായി കടന്നുവരുന്നവര്‍ക്ക് നിത്യ പ്രചോദനമായിരിക്കും അദ്ദേഹത്തിന്‍റെ മാതൃകയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.