തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് (Comptroller and Auditor General Report). സംസ്ഥാനത്തിന്‍റെ പൊതു കടത്തില്‍ വന്‍ വര്‍ധനയെന്നാണ് സി.എ.ജി റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്‍റെ പൊതു കടം 1,60,539 കോടി രൂപയായിരുന്നെങ്കില്‍ 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,65,362 കോടിയായി ഉയര്‍ന്നുവെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തേക്കാൾ 1.02% ആണിത്.
പൊതുകടത്തിന്‍റെ വളര്‍ച്ച നിരക്ക് മുന്‍ സാമ്പത്തിക വര്‍ഷത്തെ 12.63%ല്‍ നിന്ന് 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 9.83 ശതമാനായി കുറഞ്ഞിട്ടുണ്ട്. കടത്തിന്‍റെ വളര്‍ച്ച നിരക്കിലുള്ള ഈ കുറവ് ആശ്വാസകരമാണെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്‍റെ റവന്യു വരുമാനത്തിലും ക്രമാനുഗതമായ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നാണ് സി.എ.ജി കണ്ടെത്തല്‍. 2015-16ല്‍ 69,033 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്‍റെ റവന്യു വരുമാനമെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അത് 1,04,720 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ റവന്യു വരുമാനത്തില്‍ 31% വര്‍ധനയാണ് രേഖപ്പെടുത്തിയത്.
എന്നാൽ റവന്യു വരുമാനത്തിന്‍റെ ഭാഗമായ നികുതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. റവന്യു ചെലവിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33% വളര്‍ച്ചയാണ് റവന്യു ചെലവില്‍ രേഖപ്പെടുത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ റവന്യു വരുമാനത്തിന്‍റെ 21% റവന്യു ചെലവുകള്‍ക്കാണ് വിനിയോഗിച്ചതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Also Read: CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്