തിരുവനന്തപുരം:ഇ.ഡിയുടെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് സ്വപ്‌ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും അതിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും സ്വപ്‌ന പറഞ്ഞു. എന്നാൽ ഇ-മെയിൽ തകരാറാൽ സമൻസ് ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും സത്യസന്ധമായ മറുപടി നൽകുമെന്നും സ്വപ്‌ന വ്യക്തമാക്കി. സ്വർണക്കടത്ത് കേസില്‍ സ്വപ്‌നയുടെ വിവാദ വെളിപ്പെടുത്തലിലാണ് അന്വേഷണം.
ഇഡിയുമായി പൂര്‍ണ സഹകരണം, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു: സ്വപ്‌ന സുരേഷ് READ MORE:പുതിയ വെളിപ്പെടുത്തല്‍; സ്വപ്‌നയെ ഇഡി വീണ്ടും ചോദ്യം ചെയ്യും
കസ്റ്റഡിയിലിരിക്കെ ഫോൺ സംഭാഷണം സ്വപ്‌ന പുറത്ത് വിട്ടിരുന്നു. നേരത്തെ ശിവശങ്കർ എഴുതിയ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിൽ തന്നെ കുറിച്ചുള്ള പരാമർശത്തിന് പിന്നാലെയായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന തന്‍റെ ഓഡിയോ ശിവശങ്കറിന്‍റെ തിരക്കഥയെന്നായിരുന്നു സ്വപ്‌നയുടെ തുറന്നു പറച്ചിൽ.
അതേസമയം കേസിൽ ഉന്നതരുടെ സമ്മർദമുണ്ടാവുമോയെന്ന ചോദ്യത്തിന് മരണം മുന്നിൽ കണ്ട് കഴിയുന്ന തനിക്ക് ആരെയും പേടിയില്ലെന്നും ആത്മഹത്യയുടെ വക്കിലാണ് താനിപ്പോൾ, തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു.