കേരളം

kerala

ETV Bharat / state

വനിത കൗൺസിലറെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി, അക്രമികള്‍ ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് സിപിഎം - വഞ്ചിയൂർ കൗൺസിലർ

തിരുവനന്തപുരം കോർപ്പറേഷനിലെ വനിത കൗണ്‍സിലറെ ആക്രമിക്കാന്‍ ശ്രമിച്ചതായാണ് പരാതി. നിവേദനം നല്‍കാനെത്തിയ സംഘമാണ് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് എന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് എന്നാണ് സിപിഎം ആരോപിക്കുന്നത്

Attack against woman councilor Thiruvananthapuram  a group tried to attack woman councilor  woman councilor  woman councilor Thiruvananthapuram  Thiruvananthapuram  തിരുവനന്തപുരം  ആർഎസ്എസ്  ബിജെപി  സിപിഎം  CPM  RSS  BJP  വഞ്ചിയൂർ കൗൺസിലർ  Vanjiyur Councilor
വനിത കൗൺസിലറെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി, അക്രമികള്‍ ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് സിപിഎം

By

Published : Aug 26, 2022, 10:24 PM IST

Updated : Aug 27, 2022, 3:11 PM IST

തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷനിലെ വനിത കൗൺസിലറെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. വഞ്ചിയൂർ കൗൺസിലർ സിപിഎമ്മിന്‍റെ ഗായത്രി ബാബുവിനെ പൊതുവേദിയിൽ വച്ച് ഒരു സംഘം ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.

വനിത കൗൺസിലറെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. എൽഡിഎഫ് സംഘടിപ്പിക്കുന്ന ജാഥയുടെ ഭാഗമായി വഞ്ചിയൂർ പുത്തൻറോഡിൽ സംഘടിപ്പിച്ച യോഗത്തിനിടെയാണ് സംഭവം. യോഗാധ്യക്ഷയും വാർഡ് കൗൺസിലറുമായ ഗായത്രി ബാബുവിന് നിവേദനം നൽകണം എന്നാവശ്യപ്പെട്ട് അഞ്ചിലേറെ പേർ അടങ്ങുന്ന സംഘമെത്തി.

യോഗത്തിനുശേഷം കൗൺസിലറുടെ ഓഫിസിൽ വച്ച് നിവേദനം സ്വീകരിക്കാമെന്ന് ഗായത്രി ബാബു പറഞ്ഞെങ്കിലും സംഘത്തിൽപ്പെട്ട ചിലർ നിവേദനം ബലമായി കൗൺസിലറുടെ കയ്യിൽ പിടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് സംഘർഷത്തിന് കാരണമായി. തുടര്‍ന്ന് വഞ്ചിയൂർ പൊലീസ് എത്തി.

ഇതോടെ ഇവിടെ നിന്ന് രക്ഷപ്പെട്ട സംഘം സമീപത്തെ ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറി. നാട്ടുകാരും കൗൺസിലറും ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിവേദനം നല്‍കാനെന്ന പേരില്‍ എത്തിയ സംഘം തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കൗൺസിലർ ഗായത്രി ബാബുവിന്‍റെ പരാതി.

Last Updated : Aug 27, 2022, 3:11 PM IST

ABOUT THE AUTHOR

...view details