തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിളളി എംഎല്‍എ പണം നല്‍കി ചിലരെ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയാണെന്ന് പീഡന പരാതി നല്‍കിയ യുവതി. ഒരു ലക്ഷം രൂപ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കി ഫോട്ടോ അടക്കം പ്രചരിപ്പിക്കുകയാണ്. പേരും വിലാസവും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഇരയായ തന്നെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പണം നല്‍കി വ്യാജപ്രചരണം നടത്തുന്നതായി പരാതിക്കാരി - eldhose kunnippillil case latest news
ഒരു ലക്ഷം രൂപ ഓൺലൈന്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നതെന്ന് പരാതിക്കാരിയായ യുവതി ആരോപിച്ചു
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പണം നല്‍കി വ്യാജപ്രചരണം നടത്തുന്നതായി പരാതിക്കാരി
എംഎല്‍എയെ ഭയന്ന് കന്യാകുമാരിയില്‍ പോയിട്ടില്ലെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ യാത്രയുടെ ടിക്കറ്റടക്കം കൈവശമുണ്ട്. മാനസികമായി തകര്‍ക്കുന്ന പ്രചരണമാണ് നടത്തുന്നതെന്നും യുവതി ആരോപിച്ചു.
അതേസമയം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സിറ്റിപോലീസ് കമ്മിഷണര്‍ സ്‌പര്‍ജ്ജന്‍ കുമാറിനാണ് യുവതി പരാതി നല്‍കിയത്.
Last Updated : Oct 17, 2022, 9:37 PM IST