കേരളം

kerala

ETV Bharat / state

നമ്പി നാരായണന് ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി - ഐ.എസ്.ആർ.ഒ ചാരക്കേസ്

ഒരു കോടി രൂപ 30 ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ 50 ലക്ഷം രൂപ സർക്കാർ കൈമാറിയത്. ചരക്കേസിൽ പ്രതി ചേർക്കപ്പെട്ട തമ്പി നാരയണന് അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

nambi narayanan  compensation  നമ്പി നാരായണന്‍  നഷ്ടപരിഹാരം കൈമാറി  ഐ.എസ്.ആർ.ഒ ചാരക്കേസ്  മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ
നമ്പി നാരായണന് ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി

By

Published : Aug 11, 2020, 3:57 PM IST

തിരുവനന്തപുരം:ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരയണന് സർക്കാർ നഷ്ടപരിഹാരം കൈമാറി. ഒരു കോടി രൂപ 30 ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ 50 ലക്ഷം രൂപയാണ് സർക്കാർ നല്‍കിയത്. ചരക്കേസിൽ പ്രതി ചേർക്കപ്പെട്ട തമ്പി നാരയണന് അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരയൺ സർക്കാരിനെതിരെ 20 വർഷം മുമ്പ് കേസ് നൽകിയിരുന്നു. ഇതേ തുടർന്ന് നമ്പി നാരയണനുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്താൻ സർക്കാർ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നമ്പി നാരയണന് നഷ്ടപരിഹാരമായി 1.30 കോടി രൂപ നൽകാൻ ശുപാർശ ചെയ്തു. ഇത് സർക്കാർ അംഗീകരിച്ചു. തുടർന്നാണ് സർക്കാർ തുക കൈമാറിയത്.

ABOUT THE AUTHOR

...view details