കേരളം

kerala

ETV Bharat / state

Facts on AKG| സഖാവ് എകെജിയുടെ ജീവിതം കഥാപ്രസംഗമായി അരങ്ങിലേക്ക് - Facts on AKG

എകെജിയുടെ ജീവിതം (Facts on AKG) കഥാപ്രസംഗമായി അരങ്ങിലേക്ക്. കഥാപ്രസംഗമാക്കിയത് (Story of AK Gopalan AKG) പ്രൊഫ. ചിറക്കര സലിംകുമാർ. വ്യക്തി ജീവിതവും ഏകെജിയുടെ (Communist Leader)രാഷ്ട്രീയ പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് കഥ.

comrade akg kathaprasangam  communist leader akg  ak gopalan life story  revolutionary communist ak gopalan real story  സഖാവ് എകെജി  അനശ്വര കമ്മ്യൂണിസ്‌റ്റ്‌ എകെജി  എകെജിയുടെ ജീവിതം കഥാപ്രസംഗമാകുന്നു  പ്രൊഫ. ചിറക്കര സലിംകുമാർ കഥാപ്രസംഗം
AKG Kathaprasangam: സഖാവ് എകെജി; അനശ്വര കമ്മ്യൂണിസ്‌റ്റ്‌ നേതാവിന്‍റെ ജീവിതം കഥാപ്രസംഗമായി അരങ്ങിലേക്ക്

By

Published : Nov 20, 2021, 8:02 AM IST

Updated : Nov 20, 2021, 8:59 AM IST

തിരുവനന്തപുരം: അനശ്വര കമ്മ്യൂണിസ്‌റ്റ്‌ നേതാവ് എ കെ ഗോപാലൻ്റെ ജീവിതം (Facts on AKG) കഥാപ്രസംഗമായി അരങ്ങിലേക്ക്. ഇടതു സഹയാത്രികനായ കാഥികൻ പ്രൊഫ. ചിറക്കര സലിംകുമാർ ആണ് എകെജിയുടെ ജീവിതം (Story of AK Gopalan AKG) കഥാപ്രസംഗമാക്കിയത്. വ്യക്തി ജീവിതവും ഏകെജിയുടെ രാഷ്ട്രീയ പോരാട്ടങ്ങളും (Communist Leader) ഉൾപ്പെടുന്നതാണ് കഥ. സഖാവ് എകെജി എന്നാണ് രണ്ടു മണിക്കൂർ നീളുന്ന കഥയുടെ പേര്.

ALSO READ:Red Alert Sabarimala| ശബരിമലയില്‍ ഭക്തര്‍ക്ക്‌ പ്രവേശനമില്ല; പമ്പയില്‍ റെഡ്‌ അലര്‍ട്ട്‌

2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജീവിതം കഥാപ്രസംഗരൂപത്തിൽ പ്രൊഫ. ചിറക്കര സലിംകുമാർ അവതരിപ്പിച്ചിരുന്നു. ധർമടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയായിരുന്നു ഇത്. അക്കാലത്ത് എകെജിയുടെ ജന്മനാട് സന്ദർശിക്കുന്നതിനും അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും അവസരം ലഭിച്ചതോടെയാണ് ജീവിതം കഥാപ്രസംഗമാക്കാൻ തീരുമാനിച്ചതെന്ന് കാഥികൻ പറഞ്ഞു.

Facts on AKG| സഖാവ് എകെജിയുടെ ജീവിതം കഥാപ്രസംഗമായി അരങ്ങിലേക്ക്

അഞ്ചു വർഷത്തോളം ഗവേഷണം നടത്തിയാണ് കഥ തയാറാക്കിയത്. നവംബർ 18ന് ഭാരത് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഥാപ്രസംഗം ഉദ്ഘാടനം ചെയ്‌തു . നവംബർ 20 ന് സിപിഎമ്മിൻ്റെ കഴക്കൂട്ടം ഏരിയാ സമ്മേളനത്തിൽ കഥ അവതരിപ്പിക്കും. തുടർന്ന് ഈ സമ്മേളന കാലത്തെ വിവിധ പാർട്ടി വേദികളിലും കഥാപ്രസംഗം അവതരിപ്പിക്കും.

Last Updated : Nov 20, 2021, 8:59 AM IST

ABOUT THE AUTHOR

...view details