തിരുവനന്തപുരം :സപ്ലൈകോ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിലവര്‍ധന സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് അംഗങ്ങളടങ്ങിയ സമിതിയെ ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നിയമിച്ചു. സപ്ലൈകോ എംഡി, ഭക്ഷ്യ സെക്രട്ടറി, പ്ലാനിങ് ബോര്‍ഡ് അംഗം എന്നിവരടങ്ങിയ സമിതിയെയാണ് മന്ത്രി നിയോഗിച്ചത്. ഇവരോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
സപ്ലൈകോയുടെ കാലോചിതമായ ഘടനാപരമായ പുനസംഘടന സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നവംബര്‍ 10ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഭക്ഷ്യവകുപ്പിന് അനുമതി നല്‍കിയത്.