കേരളം

kerala

ETV Bharat / state

കക്ഷിരാഷ്ട്രീയമല്ല, പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് നിയമസഭ സ്പീക്കര്‍

സഭയ്ക്കു പുറത്ത് രാഷ്ട്രീയം പറയുമെന്ന് സ്പീക്കര്‍ പറഞ്ഞത് വേദനയുണ്ടാക്കിയെന്ന് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് എം.ബി രാജേഷ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

അഭിപ്രായം തെറ്റിദ്ധരിച്ചു  പൊതുരാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് പറയുമെന്ന് എം.ബി.രാജേഷ്  എം.ബി.രാജേഷ്  MB Rajesh says will talk about public political issues  MB Rajesh  പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ്  Newly elected Speaker of the Legislative Assembly MB Rajesh  പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍  Opposition leader v.d satheeshan
അഭിപ്രായം തെറ്റിദ്ധരിച്ചു; പൊതുരാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് പറയുമെന്ന് എം.ബി.രാജേഷ്

By

Published : May 25, 2021, 5:30 PM IST

തിരുവനന്തപുരം: നിയമസഭയ്ക്കു പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്ന് പറഞ്ഞതിനര്‍ഥം കക്ഷി രാഷ്ട്രീയം പറയുമെന്നതല്ലെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ്. സഭയ്ക്കു പുറത്തുയര്‍ന്നുവരുന്ന പൊതുവായ സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയും എന്നാണ്. അതിനെ കക്ഷിരാഷ്ട്രീയം പറയുമെന്ന നിലയില്‍ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:നിയമസഭ സ്‌പീക്കറായി എം.ബി. രാജേഷിനെ തെരഞ്ഞെടുത്തു

സ്പീക്കര്‍ എന്ന നിലയില്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കും. ലോക്‌സഭയില്‍ 10 വര്‍ഷം പ്രതിപക്ഷ നിരയില്‍ പ്രവര്‍ത്തിച്ച തനിക്ക് പ്രതിപക്ഷത്തിന്റെ പ്രാധാന്യവും അവകാശവും സംബന്ധിച്ച ഉത്തമ ബോധ്യമുണ്ട്. പ്രതിപക്ഷ ഇടം സംരക്ഷിക്കും. അതേസമയം, സര്‍ക്കാര്‍ ബിസിനസ് സുഗമമായി നടത്തിക്കുന്നതിനും കഴിയണം. സഭയ്ക്കു പുറത്തു രാഷ്ട്രീയം പറയുമെന്ന് സ്പീക്കര്‍ പറഞ്ഞത് വേദനയുണ്ടാക്കിയെന്ന് എം.ബി രാജേഷ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ അനുമോദന പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

ALSO READ:കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

സ്പീക്കര്‍ അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും സതീശന്‍ അഭ്യര്‍ഥിച്ചു. ഇതിനുള്ള മറുപടിയായാണ് സഭയ്ക്കു പുറത്തു രാഷ്ട്രീയം പറയുമെന്നത് കക്ഷി രാഷ്ട്രീയം പറയുമെന്നതല്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചത്. സ്പീക്കറുടെ ഈ വിശദീകരണം പ്രതിപക്ഷനേതാവ് ഡസ്‌കിലടിച്ചാണ് സ്വീകരിച്ചത്.

ABOUT THE AUTHOR

...view details