തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാകാത്തത് അദ്ദേഹവും പ്രധാനമന്ത്രിയുമായി രഹസ്യ ധാരണയുള്ളതിനാലാണെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സിങ് സുർജേവാല. അദാനി ഗ്രൂപ്പിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതിനാലാണ് നടപടിക്ക് അന്വേഷണ ഏജൻസികൾ മുതിരാത്തത്.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ രഹസ്യ ധാരണയെന്ന് സുർജേവാല - എൽഡിഎഫ്
അദാനി ഗ്രൂപ്പിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതിനാലാണ് സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണ ഏജൻസികൾ തയ്യാറാകാത്തതെന്ന് സുര്‍ജേവാല.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ രഹസ്യ ധാരണയെന്ന് രൺദീവ് സിങ് സുർജേവാല
25 വർഷത്തേക്ക് 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പിൽ നിന്ന് വാങ്ങാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാതിരിക്കുന്നതിന് ഈ കരാര്‍ ഒരു ഘടകമാണെന്ന് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ പിണറായി വിജയന്‍റെ എതിർപ്പ് ഇത്തരം രഹസ്യ ധാരണകൾ മറച്ചുവയ്ക്കാനുള്ള പ്രഹസനമാണെന്നും രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
Last Updated : Mar 29, 2021, 7:34 PM IST