കേരളം

kerala

ETV Bharat / state

തലസ്ഥാനത്തെ കോളജുകൾ നഗരത്തിൽ നിന്നും മാറ്റില്ല : മുഖ്യമന്ത്രി

ഇരു കോളജുകളെയും എല്ലാ രംഗങ്ങളിലും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തലസ്ഥാനത്തെ കോളജുകൾ നഗരത്തിൽ നിന്നും മാറ്റില്ല : മുഖ്യമന്ത്രി

By

Published : Aug 8, 2019, 7:34 AM IST

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി, സംസ്‌കൃത കോളജുകള്‍ നഗരത്തില്‍ നിന്ന് മാറ്റണമെന്ന ചിലരുടെ ആഗ്രഹം നടക്കാന്‍ പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജ് നഗരത്തിന്‍റെ ഹൃദയമിടിപ്പാണ്. ഒരിക്കലും കോളേജ് അവിടെ നിന്ന് മാറ്റില്ലെന്നും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സംസ്‌കൃത കോളജിന്‍റെ 130-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങളും പുതിയ അക്കാദമിക് ബ്ലോക്കിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഇരു കോളജുകളെയും എല്ലാ രംഗങ്ങളിലും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details