തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലകളിലും ഇന്ന് ക്ലാസുകൾ ആരംഭിക്കും. ബിരുദതലത്തിൽ അഞ്ച്, ആറ് സെമസ്റ്റർ ക്ലാസുകളും ബിരുദാനന്തര തലത്തിൽ എല്ലാ സെമസ്റ്ററുകളുടെയും ക്ലാസുകൾ തുടങ്ങും. രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്ലാസ്.
സംസ്ഥാനത്തെ കോളജുകളും സർവകലാശാലകളും ഇന്ന് തുറക്കും - universities in the state will open today
50 ശതമാനം വീതം ഷിഫ്റ്റുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. അഞ്ച് മണിക്കൂർ ക്ലാസ് എല്ലാവർക്കും ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം.
![സംസ്ഥാനത്തെ കോളജുകളും സർവകലാശാലകളും ഇന്ന് തുറക്കും Colleges and universities in the state will open today സംസ്ഥാനത്തെ കോളജുകളും സർവ്വകലാശാലകളും ഇന്ന് തുറക്കും സർവ്വകലാശാലകൾ ഇന്ന് തുറക്കും കോളജുകൾ ഇന്ന് തുറക്കും universities in the state will open today Colleges and universities open today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10109035-thumbnail-3x2-aa.jpg)
സർവകലാശാലകൾ ഇന്ന് തുറക്കും
50 ശതമാനം വീതം ഷിഫ്റ്റുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. അഞ്ച് മണിക്കൂർ ക്ലാസ് എല്ലാവർക്കും ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഓൺലൈൻ ക്ലാസ് സാധ്യമാകാത്ത വിഷയങ്ങൾക്കും പ്രാക്ടിക്കൽ ക്ലാസുകൾക്കും ആയിരിക്കും മുൻഗണന. കൊവിഡ് മാനദണ്ഡങൾ കർശനമായി പാലിക്കണം. മാസ്ക്, സാമൂഹിക അകലം തുടങ്ങിയവയും നിർബന്ധമാണ്.