കേരളം

kerala

ETV Bharat / state

കലാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും, സംവരണ സീറ്റുകൾക്ക് പുറമേ അധിക സീറ്റുകൾ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് - Department of Higher Education

കലാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സീറ്റുകൾ വർധിപ്പിച്ചതുൾപ്പടെ വിവിധ പദ്ധതികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

differently abled students education  higher education  higher education for differently abled students  universities seat rises  കലാലയങ്ങൾ  കലാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും  ഉന്നത വിദ്യാഭ്യാസ വകുപ്പ്  ഭിന്നശേഷി  ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്‍  disability friendly College  College seats increased  Department of Higher Education  differently abled students
കലാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും

By

Published : May 8, 2023, 4:15 PM IST

തിരുവനന്തപുരം : കലാലയങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതിന്‍റെ തുടക്കമെന്നോണം സംവരണ സീറ്റുകൾക്ക് പുറമേ അധിക സീറ്റുകൾ അനുവദിച്ച് ഉത്തരവായി. എല്ലാ ബിരുദ കോഴ്‌സുകളിലും പരമാവധി മൂന്ന് സീറ്റ് വീതവും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഒരു സീറ്റുമാണ് അനുവദിച്ചിരിക്കുന്നത്.

ഓട്ടിസം, ഇന്‍റലക്‌ച്വൽ ഡിസബിലിറ്റി, സ്‌പെസിഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്‍റൽ ഇൽനസ് എന്നി ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് തുല്യതയും പ്രാപ്‌തതയും ഉറപ്പുവരുത്തുന്നതിനും നടപടികള്‍ ഉണ്ടാവണം എന്ന ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശയിന്മേലാണ് പുതിയ നടപടി. ഇതോടെ ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അവർക്ക് താത്‌പര്യമുള്ള കോഴ്‌സ്‌ താത്‌പര്യമുള്ള കോളജുകളിൽ പഠിക്കാനുള്ള സാഹചര്യം ഉണ്ടാവും. ഈ വർഷം മുതൽ സീറ്റുകൾ അനുവദിക്കും.

ഇത് സംബന്ധിച്ച് എല്ലാ സർവകലാശാലകൾക്കും സർക്കാർ എയ്‌ഡഡ് കോളജുകൾക്കും ഓട്ടണോമസ് കോളജുകൾക്കും നിർദേശം നൽകി. സീറ്റ് വർധിപ്പിക്കുന്നതിന് പുറമേ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരസഹായം കൂടാതെ പരീക്ഷകള്‍ എഴുതുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രത്യേക പരീക്ഷ മൂല്യനിര്‍ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ട്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രത്യേക കോഴ്‌സുകള്‍ രൂപകൽപന ചെയ്യുന്നതിനും സര്‍വകലാശാല, കോളജ് സമിതികളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പ്രാധിനിത്യം ഉറപ്പാക്കുന്നതരത്തിൽ പുനഃക്രമീകരിക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ താത്‌കാലിക വ്യവസ്ഥയിൽ നിയമിക്കാനും പദ്ധതികൾ ആലോചനയിലുണ്ട്. സാമൂഹ്യനീതി വകുപ്പും ഈ രംഗത്തു പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലക്കായി ഒരു സമഗ്ര ഭിന്നശേഷി പോളിസി തയ്യാറാക്കുന്നതിനും സർക്കാർ പദ്ധതികൾ തയ്യാറാക്കി വരുന്നുണ്ട്.

ABOUT THE AUTHOR

...view details