തിരുവനന്തപുരം :കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പരസ്യപ്രതികരണത്തിന് പാർട്ടി വിലക്ക്. എംഎൽഎമാരായ ഐബി സതീഷ്, ജി സ്റ്റീഫൻ എന്നിവർക്കാണ് പരസ്യപ്രതികരണത്തിന് പാർട്ടി വിലക്ക് ഏർപ്പെടുത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരുവരും പാര്‍ട്ടിക്ക് കത്തയച്ചിരുന്നു.
കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അന്വേഷണം നടത്തണമെന്നുമാണ് ഇരുവരും കത്തില്‍ പറയുന്നത്. അതേസമയം വിഷയത്തില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ച സാഹചര്യത്തിലാണ് പരസ്യപ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പാര്‍ട്ടി നേതാക്കള്‍ അറിയാതെ കോളജില്‍ ഇത്തരം ആള്‍മാറാട്ടം നടക്കില്ലെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എമാര്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.
ഡികെ മുരളി, പുഷ്‌പലത എന്നിവർ ഉൾപ്പെടുന്ന സംഘത്തെയാണ് പാര്‍ട്ടി ആൾമാറാട്ട വിവാദ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. ജില്ല സെക്രട്ടേറിയറ്റ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കോളജ് മാനേജ്‌മെന്‍റും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൊലീസ് ഇന്ന് കോളജിലെത്തി തെരഞ്ഞെടുപ്പ് രേഖകൾ ശേഖരിക്കും. സർവകലാശാല രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്തും. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ കോളജ് പ്രിൻസിപ്പൽ ജി.ജെ ഷൈജു ഒന്നാം പ്രതിയും എസ്എഫ്ഐ നേതാവ് വിശാഖ് രണ്ടാം പ്രതിയുമാണ്.
പേര് മാറ്റലും പേര് ചേര്‍ക്കലും ഒടുക്കം വിവാദവും:കഴിഞ്ഞ ഡിസംബറില്‍ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അനഘയാണ് കേരള സര്‍വകലാശാലയിലേക്ക് യുയുസിയായി വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിക്ക് നല്‍കിയത് അനഘയുടെ പേരിന് പകരം എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയും കോളജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയുമായ വിശാഖിന്‍റെ പേര് ഉള്‍പ്പെട്ട പട്ടിക.
more read:എസ്‌എഫ്‌ഐ ആൾമാറാട്ടം: അന്വേഷിക്കാൻ കമ്മിഷനെ നിയമിച്ച് സിപിഎം